'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

 
Kerala

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി

Manju Soman

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്ഇബി ജീവനക്കാർക്കൊപ്പം ഡാൻസ് ചെയ്യുന്ന എഐ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഡിയോയിലെ തന്‍റെ ഡാൻസിനെക്കുറിച്ച് മുഖ്യമന്ത്രി പൊതുവേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ വിഡിയോ നീക്കം ചെയ്തിരിക്കുകയാണ് മെറ്റ.

ഇന്ത്യയിൽ വിഡിയോ കൊണാനാവില്ല. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി. അതേസമയം മറ്റു രാജ്യങ്ങളിൽ വിഡിയോ കാണാനാവും. എഐകവല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 1.78 കോടി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

തൃശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എഐ ഉപയോഗിച്ച് വിഡിയോ നിർമിച്ചത്. പവർ കട്ടിന്‍റെ പശ്ചാത്തലത്തിൽ നിർമിച്ച വിഡിയോ വലിയ രീതിയിൽ വൈറലാവുകയായിരുന്നു. എഐ വിഡിയോയിൽ, മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവിൽ മറ്റു ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വീഡിയോ ഉണ്ടെങ്കിലും അവ വൈകാതെ തന്നെ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്നാണ് വിവരം.

ടെക്സസിലെ ദക്ഷിണേഷ്യൻ വിദ്യാർഥികളെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പരാമർശം വിവാദത്തിൽ

സിഡ്നി, സിംഗപ്പൂർ മോഡലിൽ ഓഷ്യനേറിയം, കൊച്ചിയെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കും: വി.ഡി. സതീശൻ

ആൻഡമാൻ-നിക്കോബാർ ലെഫ്റ്റനന്‍റ് ഗവർണറായി ദിനേശ് ശർമ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

ഗണേശോത്സവത്തിന് ഒരുങ്ങി മുംബൈ; 11 ദിവസം ഭക്തിസാന്ദ്രം