വി.ഡി. സതീശൻ‌

 
Kerala

ജിഎൻഎയുമായി വൈദ‍്യുതി ബോർഡ് കരാറുണ്ടാക്കിയിട്ടില്ല; 10 വർഷം കഴിഞ്ഞ സർക്കാർ എന്ത് ചെയ്തുവെന്ന് മുഖ‍്യമന്ത്രി

കഴിഞ്ഞ 10 വർഷം ഒരുതരത്തിലുള്ള ആസൂത്രണവും നടത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്

Aswin AM

തിരുവനന്തപുരം: ജിഎൻഎയുമായി വൈദ‍്യുതി ബോർഡ് കരാറുണ്ടാക്കിയിട്ടില്ലെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ. സമ്മർദമുണ്ടാക്കി ഒപ്പിടുവിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പത്ത് വർഷം കഴിഞ്ഞ സർക്കാർ എന്ത് ചെയ്തുവെന്നും മുഖ‍്യമന്ത്രി ചോദിച്ചു.

ഹിമാചലിൽ നിന്നും വൈദ‍്യുതി വാങ്ങണോ ജിഎൻഎയിൽ നിന്നു വൈദ‍്യുതി വാങ്ങണോയെന്ന് തീരുമാനിക്കാനുള്ള ഫയലാണ് തന്‍റെ മുന്നിലെത്തിയതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയ്ക്ക് ജിഎൻഎയാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

ഏത് രേഖയാണ് പ്രതിപക്ഷ നേതാവിന് വേണ്ടതെന്നു ചോദിച്ച മുഖ‍്യമന്ത്രി പിണറായി വിജയൻ പരസ്പര വിരുദ്ധമായ കാര‍്യങ്ങളാണ് പറയുന്നതെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷം ഒരുതരത്തിലുള്ള ആസൂത്രണവും നടത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്. വില കുറഞ്ഞു നിൽകുമ്പോൾ ദീർഘകാല കരാർ ഉണ്ടാക്കാതിരുന്ന മുൻ സർക്കാരിന്‍റെ നടപടി കുറ്റകൃത‍്യമാണെന്നും അദ്ദേഹം പറഞ്ഞു.