pinarayi vijayan

 

file image

Kerala

പിണറായി വിജയന് തിരിച്ചടി, സിഎംആർഎൽ കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ ഇല്ല

പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾക്ക് അനുമതി നൽകണോ എന്നത് ഹൈക്കോടതി വിധി പറയാൻ മാറ്റി

Manju Soman

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾക്ക് അനുമതി നൽകണോ എന്നത് ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇടക്കാല സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ സ്വീകരിക്കുന്നതിൽ ആദ്യം തീരുമാനിക്കട്ടെയെന്നും അതിനുശേഷം അക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം ഹർജിയിലെ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ചുള്ള നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഇഡി പ്രതികളുടെ ഹർ‌ജിയെ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാനാവുമെന്നാണ് ഇഡി ചോദിച്ചത്.