Pinarayi Vijayan | Veena vijayan 
Kerala

മൊഴി പിൻവലിക്കണമെന്ന് സത്യവാങ്മൂലം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ

സിഎഫ്ഒയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന നിഗമനത്തിലെത്തിയത്

Namitha Mohanan

കൊച്ചി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ). ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കുകയാണെന്ന് കാട്ടി സിഎഫ്ഒ സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി.

ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്നാണ് സുരേഷ്‌കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.

താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുത്തില്ലെന്നും രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്‍റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്‍റെ മൊഴി.

ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാർ ഇപ്പോൾ തിരുത്തുന്നത്.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

യുഎസിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ