പിണറായി വിജയൻ, മകൾ വീണ

 
Kerala

സിഎംആർഎൽ- എക്സാലോജിക് കേസ്; ഇഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി എസ്ഐടിക്ക് കൈമാറി

റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും എസ്ഐടി തുടർനടപടികളിലേക്ക് നീങ്ങുക

Aswin AM

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡിയുടെ റിപ്പോർട്ട് ഡിജിപി എസ്ഐടിക്ക് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും എസ്ഐടി തുടർനടപടികളിലേക്ക് നീങ്ങുക. എസ്ഐടി ഇഡിയോട് കൂടുതൽ വിവരങ്ങളും രേഖകളും തേടും.

സിഎംആർഎൽ സിഎഫ്ഒ പി. സുരേഷ് കുമാറിന്‍റെ മൊഴിയെടുക്കും. മുഹമ്മദ് റിയാസ് എംഎംഎയുമായി ബന്ധമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇഡിയുടെ റിപ്പോർ‌ട്ടിന്മേൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചത്.

ഇതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അന്വേഷണം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും തെളിവുകളില്ലാതെ പാർട്ടിക്കെതിരേ കടന്നാക്രമണം നടത്തുന്നുവെന്നും ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി ഡിജിപിക്ക് കൈമാറിയ കത്തിൽ വ‍്യക്തമാക്കിയിരുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറിയിരുന്നു.

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ല: ഹൈക്കോടതി

'വിമാനങ്ങൾ നൽകുന്നത് ആരാണെന്ന് മുഖ‍്യമന്ത്രി പറയുന്നില്ല'; പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് എം.വി. ഗോവിന്ദൻ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിടൽ; അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ

ലക്ഷ്മി നായർ എന്ന പേരിൽ സോളാർ കേസ് പ്രതിയെ ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പരിചയപ്പെടുത്തിയത് ഗണേഷ്‌കുമാറാണെന്ന് മൊഴി