വി.ഡി. സതീശൻ

 

file image

Kerala

വി.ഡി. സതീശന് അഞ്ച് ലക്ഷം, കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ‌; ആരോപണവുമായി ഷോൺ ജോർജ്

എൽഡിഎഫിലേയും യുഡിഎഫിലേയും നേതാക്കളുടെ പേരുകളാണ് ഡയറിയിലുള്ളത്

Manju Soman

തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പടെ കേരളത്തിലെ പ്രമുഖ നേതാക്കളുടെ പേരുകളുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. എൽഡിഎഫിലേയും യുഡിഎഫിലേയും നേതാക്കളുടെ പേരുകളാണ് ഡയറിയിലുള്ളത്. കേസിൽ എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖയാണെന്നാണ് ഷോൺ അവകാശപ്പെടുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് രേഖയിലുള്ളത്. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ ഉൾപ്പടെ നിരവധി നേതാക്കളുടെ പേരുകളാണ് ഉള്ളത്. ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പ് എന്ന നിലയിലാണ് ഡയറിക്കുറിപ്പ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഷോൺ ജോർജ് പറ‍യുന്നത്.

എന്നാൽ പുറത്തുവന്ന ഡയറിക്കുറിപ്പിന്‍റെ ആധികാരികത വ്യക്തമാക്കാൻ ഷോൺ ജോർജ് തയാറായില്ല. ഓൺലൈൻ മാധ്യമ മേധാവിയായ ഷാജൻ സക്കറിയ ആണ് തനിക്ക് രേഖകൾ കൈമാറിയത് എന്നാണ് ഷോൺ പറയുന്നത്. ഇടതു വലതു നേതാക്കൾ കൂടാതെ ചില ബിജെപി നേതാക്കളുടെ പേരുകളും ഡയറിയിലുണ്ടെന്ന് സൂചനകളുണ്ട്. എന്നാൽ ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ ബിജെപി നേതാക്കളുടെ പേരുകളില്ല.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

മാസപ്പടിക്കേസ്; ഇഡി റിപ്പോർട്ടിന്മേൽ കേസെടുക്കാത്തതിൽ ഹൈക്കോടതിയിൽ ഹർജി

വിദ്യാർഥിയുടെ ആത്മഹത്യയിൽ ഐഐടി ബോംബെയിൽ പ്രതിഷേധം; മുംബൈ കോൺഗ്രസ് അധ്യക്ഷ കസ്റ്റഡിയിൽ

ഷിബു മീരാൻ പുതിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ