.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കേരളത്തിന് അനവധി ഗ്രാൻഡ് മാസ്റ്റർമാർ ഉണ്ടാകുന്ന കാലം വിദൂരമല്ല: കോച്ച് ആർ.ബി. രമേശ്

ശില്പശാലയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും നല്ല പരിശീലനത്തിലൂടെയും മാർഗനിർദേശത്തിലൂടെയും മികച്ച കളിക്കാരായി മാറാൻ പ്രതിഭയുള്ളവരാണ്

MV Desk

തിരുവനന്തപുരം: കേരളത്തിൽ മികച്ച ചെസ് കളിക്കാരുടെ ഒരു നിര ഉയർന്ന് വരുന്നുണ്ടെന്നും ധാരാളം പ്രതിഭകൾ കേരളത്തിൽ ഉണ്ടെന്നും പ്രശസ്ത അന്താരാഷ്ട്ര ചെസ് കോച്ച് ആർ ബി രമേശ് അഭിപ്രായപ്പെട്ടു. ആർ പ്രഗ്‌നാനന്ദയുടെയും സഹോദരി ആർ വൈശാലിയുടെയും കോച്ച് കൂടിയാണ് അദ്ദേഹം. ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ കുട്ടികൾക്ക് ചെസ് പരിശീലന ശില്പശാല നയിക്കുന്നതിന് വേണ്ടി എത്തിയതതായിരുന്നു അദ്ദേഹം.

കേരളത്തിന് ആവശ്യം ചെസ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനമാണ്. ധാരാളം കഴിവുള്ള പ്രതിഭകൾ ഈ മേഖലയിൽ കേരളത്തിനുണ്ട്. ശില്പശാലയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും നല്ല പരിശീലനത്തിലൂടെയും മാർഗനിർദേശത്തിലൂടെയും മികച്ച കളിക്കാരായി മാറാൻ പ്രതിഭയുള്ളവരാണ്. കേരളത്തിന് ഇപ്പോൾ ആവശ്യം ചെസ് അക്കാദമികളാണ്. തമിഴ്നാട്ടിലെപ്പോലെ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം അക്കാദമികൾ ആവശ്യമാണ്. സ്കൂൾ സമയത്തിന് ശേഷം ഇത്തരം അക്കാദമികളിലെ പരിശീലനം തീർച്ചയായും കുട്ടികളെ മികച്ച കളിക്കാരായി വാർത്തെടുക്കും.

ഒരു ഗ്രാൻഡ് മാസ്റ്റർ പോലും ഇല്ലാത്ത ഒരു കാലം കേരളത്തിനുണ്ടായിരുന്നു. എന്നാൽ ഇന്ന് മൂന്ന് മികച്ച ഗ്രാൻഡ് മാസ്റ്ററന്മാരാണ് കേരളത്തിനുള്ളത്- ജി എൻ ഗോപാൽ, നിഹാൽ സരിൻ, എസ് എൽ നാരായണൻ. ഇവർ കൊണ്ട് വന്ന ഉണർവ് ഇവിടെ പ്രകടവുമാണ്. ചെസ് ഫെസ്റ്റിവലിന്‍റെ ഭാഗമായ ശില്പശാലയിൽ പങ്കെടുത്ത കുട്ടികളിൽ കളിയോടുള്ള കൗതുകവും, സ്നേഹവും, അഭിനിവേശവും വ്യക്തമാണ്. ഇനിയും നിരവധി ഗ്രാൻഡ് മാസ്റ്ററന്മാരെ കേരളത്തിന് വരും വർഷങ്ങളിൽ ലഭിക്കുമെന്ന കാര്യത്തിൽ തീർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവൽ പോലെയുള്ള ഇവന്‍റുകൾ വരും വർഷങ്ങളിലും നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. വിദേശ താരങ്ങളും അവരുടെ അനുഭവപരിചയവുമൊക്കെ നമ്മുടെ കുഞ്ഞു താരങ്ങൾക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടക്കം കാണാതെ സഞ്ജു; കളിച്ച മൂന്നു മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സിന് തോൽവി

''കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂ''; കിറ്റ് വിവാദത്തിൽ സുരേഷ് ഗോപി

ബിജെപിയുടെ റാലിക്ക് എത്തുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് വനിതാ നേതാവ്; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ യുഡിഎഫും എൽഡിഎഫും

തൃശൂരിലെ കിറ്റ് വിവാദം; കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ്

'ന‍്യൂനപക്ഷങ്ങൾക്കുമേലുള്ള ആക്രമണം'; എഫ്സിആർഎ നിയമഭേദഗതിക്കെതിരേ ഖാർഗെ