കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിലും നിരോധനം; വ്യാപക പരിശോധന

 

representative image

Kerala

കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിൽ നിരോധനം; വ്യാപക പരിശോധന

തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനു പിന്നാലെയാണ് നിർദേശം

Namitha Mohanan

തിരുവനനന്തപുരം: മധ്യ പ്രദേശിലും രാജസ്ഥാനിലുമായി 11 ഓളം കുട്ടികൾ മരിച്ചതിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിലും നിരോധനം. തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനു പിന്നാലെയാണ് നിർദേശം. കേന്ദ്ര ഡ്രഗ് കൺട്രോൾ ബ്യൂറോ ആണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

ഇത് സംബന്ധിച്ച് ആശുപത്രികളിലും ഫാർമസികളിലും വ്യാപക പരിശോധന നടത്തി വരികയാണ്. കഫ് സിറപ്പിന്‍റെ സാപ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ഡ്രഗ് കൺട്രോൾ ബ്യൂറോയുടെ നീക്കം. കേരളത്തിൽ നിർമിച്ച കഫ് സിറപ്പുകളും പരിശോധനക്ക് വിധേയമാക്കും.

മധ്യ പ്രദേശിലും രാജസ്ഥാനിലും തമിഴ്നാട്ടിലും കഫ് സിറപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. മധ്യപ്രദേശിൽ 9 കുട്ടികളും രാജസ്ഥാനിൽ 2 കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.

അഭിനയ യാത്രയിൽ ലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി

യുക്രൈനിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം; മുപ്പതോളം പേർക്ക് പരുക്ക്

ദഫ്മുട്ട് പരിശീലനത്തിനിടെ വിദ്യാർഥിക്കു മർദനമേറ്റു

''സർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കൾ''; രൂക്ഷ വിമർശനവുമായി എംഎൽഎ

ദമ്പതികൾ തമ്മിലുള്ള കലഹം ആത്മഹത്യാ പ്രേരണയായി കണക്കാക്കില്ല