Commercial cooking gas cylinder prices slashed 
Kerala

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില 1,672 രൂപ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില 1,672 രൂപയാണ്.

പുതുക്കിയ വില ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്നു. പുതിയ വില അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1,665 രൂപയായി കുറഞ്ഞു. മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയും കൊച്ചിയിൽ 57.5 രൂപയുമാണ് കുറഞ്ഞത്.

കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. ജൂണ്‍ ഒന്നിനും വാണിജ്യ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി

ഇന്ത്യക്കു നേരേ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്