രമേഷ് പിഷാരടി

 
Kerala

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരേ പരാതി

മഹിള മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്‍റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്

Namitha Mohanan

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരേ പൊലീസില്‍ പരാതി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മഹിള മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്‍റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന പിഷാരടിയുടെ പ്രതികരണം സ്ത്രീവിരുദ്ധമാണെന്നാണ് മഹിള മോർച്ച ആരോപിക്കുന്നത്.

ബലാത്സംഗം വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തില്‍ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തത്. ഇത്തരമൊരാള്‍ ഒരു കാരണവശാലും പൊതുരംഗത്ത് പ്രവർത്തിക്കുന്നത് ശരിയല്ല, ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

വയനാട് മണ്ണിടിച്ചിൽ; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

അഹമ്മദാബാദ് സ്ഫോടന പരമ്പര; 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും ശരി വച്ച് ഗുജറാത്ത് ഹൈക്കോടതി

"വിജയ് എന്തു ചെയ്യണമെന്ന് സുപ്രീം കോടതി ആജ്ഞാപിക്കണോ?" ഡിഎംകെയെ വിമർശിച്ച് സുപ്രീം കോടതി

ഫുട്‌ബോള്‍ മത്സരത്തെച്ചൊല്ലി തര്‍ക്കം; കൗമാരക്കാരനെ കഴുത്തറുത്ത് കൊന്നു, പ്രതികളിലൊരാളെ തല്ലിക്കൊന്ന് ജനക്കൂട്ടം

വയനാട്ടിൽ‌ മണ്ണിടിച്ചിൽ; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം ഊർജിതം|Video