'മുടി വെട്ടിയത് ശരിയായില്ല'; പത്തനംതിട്ടയിൽ അധ്യാപകർ കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയതായി പരാതി
അടൂർ ഹോളി ഏഞ്ചൽസ് സ്കൂൾ
പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്നതിന്‍റെ പേരിൽ കുട്ടിയെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. 9 -ാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയത്. സംഭവത്തിൽ ശിശു ക്ഷേമ സമിതിക്കും മനുഷ്യാവകാശ കമ്മിഷനും കുട്ടിയുടെ പിതാവ് പരാതി നൽകി.