ആന്‍റോ അഗസ്റ്റിൻ, ഷാഫി പറമ്പിൽ

 
Kerala

ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശം; ആന്‍റോ അഗസ്റ്റിനെതിരേ ഡിജപിക്ക് പരാതി നൽകി കോൺഗ്രസ്

ഷാഫി പറമ്പിൽ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്‌ലിം ഏകീകരണം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയ്ക്കിടെ ആന്‍റോ അഗസ്റ്റിൻ ആരോപിച്ചിരുന്നു

Aswin AM

കോഴിക്കോട്: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്റ്റർ ആന്‍റോ അഗസ്റ്റിനെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ. ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ‍്യം.

കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയ്ക്കിടെ ഷാഫി പറമ്പിൽ വർഗീയ ധ്രൂവികരണം ലക്ഷമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ആന്‍റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

ഷാഫി പറമ്പിൽ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്‌ലിം ഏകീകരണം നടക്കുന്നുണ്ടെന്നും ആന്‍റോ അഗസ്റ്റിൻ ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും