ഡോ. പി സരിൻ

 
Kerala

പെരുമാറ്റ ചട്ടം ലംഘിച്ചു; ഡോ. പി സരിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

സേവ് യൂണിവേഴ്സിറ്റി ക‍്യാംപെ‍യ്ൻ കമ്മിറ്റിയാണ് പരാതി നൽകിയത്

Aswin AM

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ ഡോ. പി സരിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽ‌കി സേവ് യൂണിവേഴ്സിറ്റി ക‍്യാംപെ‍യ്ൻ കമ്മിറ്റി. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ കെ-ഡിസ്ക് സ്ട്രാറ്റജിക് അഡ്‌വൈസറായ സരിനെ ഔദ‍്യോഗിക പദവിയിൽ നിന്നും നീക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നു.

സരിന്‍റെ വിവാദ സമൂഹ‍മാധ‍്യമ പോസ്റ്റുകൾ ഉൾപ്പടെ ചീഫ് ഇലക്‌ടറൽ ഓഫിസർ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്. സോഷ‍്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും പരാതിയിൽ പറയുന്നു.

സരിൻ മാസം തോറും 80,000 രൂപ ശബളവും ഔദ‍്യോഗിക വാഹനവും അടക്കമുള്ള സൗകര‍്യങ്ങൾ കൈപറ്റുന്നതായും അതിനാൽ രാഷ്ട്രീയ പ്രചരണങ്ങളിൽ ഏർപ്പെടുന്നത് സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും സരിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു