കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്‍റെ കൈയൊടിഞ്ഞതായി പരാതി

 
Kerala

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; നവജാത ശിശുവിന്‍റെ കൈയൊടിഞ്ഞതായി പരാതി

പ്ലാസ്റ്റർ ഇട്ട ശേഷം മാത്രമാണ് കുടുംബത്തോട് കാര്യം പറഞ്ഞതെന്നും ആരോപണമുണ്ട്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുത്തപ്പോൾ കൈയൊടിഞ്ഞെന്നാണ് ആരോപണം. മാതാപിതാക്കളെ കാണിക്കും മുൻപ് പ്ലാസ്റ്റർ ഇട്ടെന്നും കുടുംബം ആരോപിക്കുന്നു.

കുഞ്ഞിനെ പുറത്തെടുത്തപ്പോൾ തന്നെ കൈയുടെ എല്ല് പൊട്ടിയിരുന്നു. തന്നെ കുട്ടിയെ കാണിച്ചില്ലെന്നും അടുത്ത ദിവസം മാത്രമാണ് കുട്ടിയെ കാണിച്ചതെന്നും അമ്മ പറയുന്നു. കൈയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് അപ്പോഴാണ് കാണുന്നത്.

അപ്പോൾ മാത്രമാണ് അധികൃതർ എന്താണ് സംഭവിച്ചതെന്ന് പറയുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. പരാതിയുമായി മുന്നോട്ട് പോവുമെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അവർ പറയുന്നു.

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല'; നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ‍്യ പ്രതികരണവുമായി മോദി

വിദ‍്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവം; പ്രതിക്കെതിരേ കൂടുതൽ കേസുകൾ

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി

ജന്തർ മന്ദറിൽ വീണ്ടും സംഘർഷം; പൊലീസ് ഓഫീസറെ അടിച്ച് ഓടിച്ച് പ്രതിഷേധക്കാർ