ഡോ. രേഖ കൃഷ്ണൻ

 
Kerala

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്റ്റർക്ക് നിർബന്ധിത അവധി

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്റ്റർ രേഖ കൃഷ്ണനോടാണ് ആരോഗ്യ വകുപ്പ് നിർബന്ധിത അവധിയിൽ പോവാൻ നിർദേശിച്ചത്

Namitha Mohanan

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്റ്റർ മോശമായി പെരുമാറിയ സംഭവത്തിൽ ഡോക്റ്റർക്ക് നിർബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോട് ആരോഗ്യ വകുപ്പ് നിർബന്ധിത അവധിയിൽ പോവാൻ നിർദേശിക്കുകയായിരുന്നു. രോഗിയോട് ഡോക്റ്റർ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ രേഖയ്ക്ക് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലും കുറ്റം തെളിഞ്ഞതോടെയാണ് വകുപ്പ് തല നടപടി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്റ്റർ രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും തർക്കിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പനിയും ശരീരം വേദനയും എമർജൻസിയല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്നുമായിരുന്നു ഡോക്റ്ററുടെ പ്രതികരണം. പാതിരാത്രി കഴിഞ്ഞെന്നും ഇത് തോന്നിവാസം ആണെന്നും ഡോക്റ്റർ ചികിത്സ തേടിയവരോട് പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

മമതാ ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കി

സെലക്ഷൻ കമ്മിറ്റി സ്ഥാനം ഒഴിയാനൊരുങ്ങി മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്; രാജിക്കത്ത് സമർപ്പിച്ചു

സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി