കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ; പ്രിയദർശിനിയിൽ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി

 

AI image

Kerala

കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ; പ്രിയദർശിനിയിൽ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി

പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

MV Desk

കൊച്ചി: പ്രിയദർശിനി ബസിൽ സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയെ കണ്ടക്റ്റർ അപമാനിച്ചതായി പരാതി. ഗുരുവായൂർ- എറണാകുളം റൂട്ടിൽ ഓടുന്ന ബസിൽ വച്ചാണ് സംഭവം. തീർഥാടനം നടത്തിയതിന്‍റെ ഭാഗമായി പെൺകുട്ടി തലമുടി വടിച്ചു മാറ്റിയിരുന്നു. സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ തന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ പരിഹസിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചുവെന്നും കാണിച്ച് വിദ്യാർഥിനി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടു. കണ്ടക്റ്റർക്കെതിരേ പൊലീസ് നടപടിക്കും വകുപ്പു തല നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്.

പഠനം കഴിഞ്ഞ് സഹപാഠികൾക്കൊപ്പമാണ് പെൺകുട്ടി ബസിൽ കയറിയത്. മുൻപിലെ സീറ്റിൽ ഇരുന്നിരുന്ന തന്നോട് കണ്ടക്റ്റർ പണമാവശ്യപ്പെട്ടു. സീറോ ടിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോഴാണ് പെണ്ണാണെന്ന് തോന്നില്ലെന്ന പരാമർശം നടത്തിയത്.

താൻ ടിക്കറ്റ് ചാർജ് അടിച്ചുവെന്നും പണം തരാതെ പറ്റില്ലെന്നും കണ്ടക്റ്റർ പറഞ്ഞതോടെ സഹവിദ്യാർഥികൾ ചോദ്യം ചെയ്തു. അതോടെ പുറകിലിരുന്ന പുരുഷ യാത്രക്കാരോട് ഇവരെ കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുമോ എന്ന് വിളിച്ച് ചോദിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. ‍‍യാത്രക്കാരിൽ ചിലർ കണ്ടക്റ്റർക്കൊപ്പം തന്നെ അധിക്ഷേപിച്ചുവെന്നും ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചുവെന്നും പരാകിയിലുണ്ട്. മാത്രമല്ല യാത്രക്കാരിലൊരാൾ തന്നെ മർദിക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടി ആരോപിക്കുന്നു. പണം നൽകി ടിക്കറ്റ് എടുക്കുന്നതു വരെ മറ്റു യാത്രക്കാരോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും അപമാനിച്ചുവെന്നും നീ പെണ്ണാണോ എന്നറിയാൻ വസ്ത്രം അഴിച്ച് നോക്കണം, അല്ലെങ്കിൽ നെറ്റിയിൽ എഴുതി ഒട്ടിക്കണം എന്നു പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യാത്രക്കാർക്കു മുൻപിൽ വച്ച് തന്നെ അപമാനിച്ചതു മൂലം വളരെയധികം മാനസിക ബുദ്ധിമുട്ടു നേരിടുകയാണെന്നും പെൺകുട്ടി പറയുന്നു.

അവസാന നിമിഷത്തിൽ സ്വർണം നഷ്ടമായി; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി

സോഷ‍്യൽ മീഡിയയിലൂടെ അപകീർത്തി പരാമർശം; അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരേ കേസ്

സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെൽമറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ

ഓണം ബമ്പർ അടിച്ചില്ല; ലോട്ടറി വിൽപ്പനക്കാരിയെ കുത്തി തമിഴ്നാട് സ്വദേശി