'സരള്‍' ബില്ലിൽ നിയമസഭയിൽ ഏറ്റുമുട്ടല്‍; പ്രതിപക്ഷത്തിനൊപ്പം എതിർത്ത് നിന്ന് ജി. സുധാകരനും

 

Legislative Assembly -file image

Kerala

'സരള്‍' ബില്ലിൽ നിയമസഭയിൽ ഏറ്റുമുട്ടല്‍; പ്രതിപക്ഷത്തിനൊപ്പം എതിർത്ത് നിന്ന് ജി. സുധാകരനും

പ്രതിഷേധത്തിനിടെയിലും സർക്കാർ ബില്ല് പാസാക്കി

Namitha Mohanan

തിരുവനന്തപുരം: വ്യവസായ വത്കരണം സുഗമമാക്കാ​ൻ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സരള്‍ നിയമം നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ മാഫികള്‍ക്ക് തീറെഴുതുന്നതും അവശേഷിക്കുന്ന നെല്‍വയല്‍, തണ്ണീര്‍തടങ്ങള്‍ക്ക് മരണവിധിയെഴുന്നതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വ്യവസായ സംരംഭങ്ങൾക്ക് വേഗത്തിൽ അനുമതി നൽകുന്നുവെന്ന പേരിലാണ് നിലവിലുള്ള നെൽവയൽ തണ്ണീർത്തട നിയമത്തെ അട്ടിമറിച്ച് ഈ ​ബിൽ കൊണ്ടുവന്നത്. എന്നാൽ ഇ​ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും മാഫിയകൾക്ക് വേണ്ടിയുള്ളതാണെന്നും പിണറായി.

എ​ന്നാ​ൽ, 25 കോടി രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും 70 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുന്ന സരള്‍ ബില്ല് പ്രതിപക്ഷ എതിര്‍പ്പിനിടെ നിയമസഭ പാസാക്കി. വ്യവസായങ്ങൾക്ക് അനുമതി നൽകിയിരുന്ന ത്രിതല സമിതിയുടെ പ്രവർത്തനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ആശങ്ക ഉയർത്തി. തുടര്‍ന്ന് ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം സഭ വിട്ടിറങ്ങി. സരള്‍ എന്നാണ് പേര് എങ്കിലും കരാള ബില്ലായി ഇത് മാറുന്നുവെന്നും പിണറായി വിമര്‍ശനമുയര്‍ത്തി.

അതേസമയം, സരള്‍ ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് സ്വതന്ത്രനായ മുതിര്‍ന്ന അംഗം ജി. സുധാകരനും രംഗത്തെത്തി. സരള്‍ ബില്‍ സര്‍ക്കാരിന് ബാധ്യതയാകുമെന്നാണ് സുധാകരന്‍റെ മുന്നറിയിപ്പ്. വാദ പ്രതിവാദത്തിനല്ല താന്‍ പറയുന്നതെന്നും വനപ്രദേശം കുറയാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സരളല്ല, കരാള ബില്ലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വ്യവസായ അനുമതി സുഗമമാകുമ്പോള്‍ നെല്‍ വയലുകളിലും തണ്ണീര്‍ തടങ്ങളിലും നിലവിലുള്ള സംരക്ഷണം തുടരുമെന്ന് ഉറപ്പില്ല. തണ്ണീര്‍ത്തടങ്ങളും തോടും കായലും സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ ബില്ലില്‍ ഇല്ല. ഇത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി പ്രശ്‌നമില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരായെന്നും സംരക്ഷണം ബില്ലില്‍ എഴുതി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നെല്‍വയലുകളുടെ കാര്യത്തില്‍ കരുതല്‍ ഉണ്ടാകുമെന്നും നെല്‍വയല്‍ നികത്തുന്നത് തടയാന്‍ ജില്ലാ കലക്റ്റ​ര്‍മാ​ർ​ക്ക് അധികാരം ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. തങ്ങള്‍ പാടശേഖരം നികത്തി ഒന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ മറുപടി.

പ്രാദേശിക നിരീക്ഷണ സമിതിയും കൃഷി ഓഫിസറും റവന്യു ഡിവിഷണൽ ഓഫിസറും വിനിയോഗിക്കേണ്ട അർധ ജുഡീഷ്യൽ അധികാരം ഇപ്പോൾ എടുത്തുമാറ്റി ഉദ്യോഗസ്ഥ കമ്മിറ്റിക്ക് പൂർണ അധികാരം നൽകി. 7 ദിവസത്തിനകം കൃഷി ഓഫി​സറോ ബന്ധപ്പെട്ട അധികാരസ്ഥാനമോ എതിർപ്പ് ഉയർത്തിയില്ലെങ്കിൽ ഒരു ന്യൂനതയുമില്ല എന്ന് കണക്കാക്കി നടപടി തുടരുമെന്ന വ്യവസ്ഥയും ബില്ലിൽ ചേർത്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഉദ്യോഗസ്ഥ കമ്മിറ്റിക്ക് കൈമാറി.

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ വേഗത്തിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സരള്‍ ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് സ്വതന്ത്രനായ മുതിര്‍ന്ന അംഗം ജി. സുധാകരന്‍. സരള്‍ ബില്‍ സര്‍ക്കാരിന് ബാധ്യതയാകുമെന്നാണ് സുധാകരന്‍റെ മുന്നറിയിപ്പ്. വാദ പ്രതിവാദത്തിനല്ല താന്‍ പറയുന്നതെന്നും വനപ്രദേശം കുറയാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സരളല്ല, കരാള ബില്ലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വ്യവസായ അനുമതി സുഗമമാകുമ്പോള്‍ നെല്‍ വയലുകളിലും തണ്ണീര്‍ തടങ്ങളിലും നിലവിലുള്ള സംരക്ഷണം തുടരുമെന്ന് ഉറപ്പില്ല. തണ്ണീര്‍ത്തടങ്ങളും തോടും കായലും സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ ബില്ലില്‍ ഇല്ല. ഇത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി പ്രശ്‌നമില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരായെന്നും സംരക്ഷണം ബില്ലില്‍ എഴുതി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജി. സുധാകരനെ പരിഹസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഭാഗത്ത് നിന്നുണ്ടായത്. സുധാകരന്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ തങ്ങള്‍ കരുതിയത് അദ്ദേഹത്തിന് ആശങ്ക കൊണ്ടാണെന്നാണ്. പുറക്കാട് പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധ ക്ഷണിച്ച ആളാണ് സുധാകരന്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതേസമയം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സുധാകരന്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ നിലപാട്.