വത്സല പ്രസന്നകുമാർ

 
Kerala

പറവൂരിൽ‌ മുൻ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു; വരവേറ്റ് രാജീവ് ചന്ദ്രശേഖർ

ബിജെപിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും വികസന പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് ആകർഷിച്ചതെന്നും വത്സല പറഞ്ഞു

Aswin AM

തിരുവനന്തപുരം: പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണായിരുന്ന വത്സല പ്രസന്നകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സലയെ ഷാൾ അണിയിച്ച് വരവേറ്റു. ബിജെപിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും വികസന പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് ആകർഷിച്ചതെന്നും വത്സല പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് വത്സല പ്രസന്നകുമാർ‌. വത്സല ബിജെപിയിൽ എത്തിയത്തോടെ വികസിത പറവൂർ എന്ന ലക്ഷ‍്യം സാധ‍്യമാകുമെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്