ആശുപത്രിയിൽ നിന്നുള്ള ദൃശ‍്യം

 
Kerala

വാഹനാപകടത്തിൽ അബിൻ വർക്കി എംഎൽഎയ്ക്ക് പരുക്ക്, കേസ്

പത്തനംതിട്ട ഓമല്ലൂരിന് സമീപത്ത് വച്ചാണ് വാഹനാപകടമുണ്ടായത്

Aswin AM

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടത്തിൽ പരുക്കേറ്റു. പത്തനംതിട്ട ഓമല്ലൂരിന് സമീപത്ത് വച്ചാണ് വാഹനാപകടമുണ്ടായത്. എംഎൽഎ ഉൾപ്പടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

‌ആരുടെയും പരുക്ക് ഗുരുതരമല്ല. എതിർ ദിശയിൽ സഞ്ചരിച്ച കാർ അമിത വേഗതയിലെത്തി മീഡിയൻ മുറിച്ചു കടന്ന് എംഎൽഎയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടു വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.

കോന്നി സ്വദേശി സജികുമാറിന്‍റെ വാഹനമാണ് എംഎൽഎയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. ഇയാളെ കല്ലിശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഭാരതീയ ന‍്യായ സംഹിത 281, 125 വകുപ്പുകൾ പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു എംഎൽഎ. ഇതിനിടെയാണ് വാഹനാപകടമുണ്ടായത്.

മദ്രസയിൽ വന്ദേ മാതരം പാടിയാൽ ആകാശം ഇടിഞ്ഞുവീഴില്ല: കോടതി

പ്രക്ഷോഭം അടിച്ചമർത്തൽ: വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ

'ആവശ‍്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരും'; ഝാർഖണ്ഡ് പരീക്ഷാക്രമക്കേടിൽ വിദ‍്യാർഥികൾ

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

രോഗികൾക്ക് മരുന്നുകൾ നൽകിയില്ല; ജൻ ഔഷധി കേന്ദ്രത്തിന്‍റെ ലൈസൻസ് റദ്ദാക്കി ഡൽഹി സർക്കാർ