Kerala

കോൺഗ്രസ് പുനഃസംഘടനാ തർക്കം കോടതിയിലേക്ക്; ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം റദ്ദാക്കണമെന്ന് ഹർജി

ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്നാണ് ഹർജിയിലെ പ്രധാന വാദം

MV Desk

കണ്ണൂർ: കോൺഗ്രസ് പുനഃസംഘടനാ തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് തളിപ്പറമ്പ് സെക്രട്ടറി എ.വി. സനിൽകുമാറാണ് തളിപ്പറമ്പ് മുൻസിപ്പൽ കോടതിയിൽ ഹർജി നൽകിയത്.

ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്നാണ് ഹർജിയിലെ പ്രധാന വാദം. ബൂത്തുതലം മുതൽ തെരഞ്ഞെടുപ്പ് നടത്തിയാണ് ഭാരവാഹികളെ കണ്ടെത്തേണ്ടതെന്നും എന്നാൽ ഇവിടെ നേതാക്കളുടെ താൽപര്യത്തിനനുസരിച്ചാണ് നേതാക്കളെ തീരുമാനിച്ചത്. ഈ നടപടി റദ്ദു ചെയ്യണമെന്നും ഹർജിയിൽ പറയുന്നു.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , കെപിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി