സി.സി. മുകുന്ദൻ

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: നാട്ടിക എംഎൽഎ സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ല, സ്വതന്ത്രനായി മത്സരിച്ചേക്കും

നാട്ടികയിൽ സുനിൽ ലാലൂരിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായാണ് വിവരം

Aswin AM

ന‍്യൂഡൽഹി: അടുത്തിടെ സിപിഐയിൽ നിന്നും രാജി വച്ച നാട്ടിക എംഎൽഎ സി.സി. മുകുന്ദന് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയില്ല. നാട്ടികയിൽ സുനിൽ ലാലൂരിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായാണ് വിവരം. ഇതോടെ നാട്ടികയിൽ മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ‍്യതയേറി.

നേരത്തെ കോൺഗ്രസ് നേതാക്കളുമായി മുകുന്ദൻ ചർച്ച നടത്തിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. സഹകരിക്കുന്ന കാര‍്യം ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു നേതാക്കളായ രമേശ് ചെന്നിത്തലയും കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫും പറഞ്ഞത്.

മുകുന്ദനുമായി സഹകരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക നേതാക്കളിൽ നിന്നും എതിർപ്പ് ശക്തമായിരുന്നു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും മുകുന്ദൻ നേരത്തെ വ‍്യക്തമാക്കിയിരുന്നു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി