പദ്മജ വേണുഗോപാൽ
ആലുവ: രണ്ടര വർഷത്തിലേറെ നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച പദ്മജ വേണുഗോപാലിനെ കോൺഗ്രസിൽ തിരിച്ചെടുക്കരുതെന്ന് ആവശ‍്യപ്പെട്ട് പ്രതിഷേധം. ആലുവയിലാണ് കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. പ്രസ്ഥാനത്തെയും നേതാക്കളെയും വഞ്ചിച്ചുപോയവരെ പാർട്ടിയിലെടുക്കരുതെന്നാണ് പ്രവർത്തകർ പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു പദ്മജ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ബിജെപി വിട്ടതോടെ വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് പദ്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. പദ്മജയുടെ റീ എൻട്രിക്ക് തടസങ്ങളുണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മുതിർന്ന നേതാവിന്‍റെ മകൾ, മന്ത്രിയുടെ സഹോദരി എന്നീ പരിഗണനകൾ പാർട്ടിയിൽ നിന്ന് ലഭിച്ചേക്കും.