മന്ത്രി സജി ചെറിയാൻ 
Kerala

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

വിവാദ പ്രസംഗം ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു

Aswin AM

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരേ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. വിവാദ പ്രസംഗം ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ലൈവ് ചെയ്തുവെന്ന് പറയപ്പെടുന്ന അക്കൗണ്ട് നശിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണപ്പിഴവ് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചു.

2022 ജൂലൈ 3ന് സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. കുറച്ചു നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം , കുടച്ചക്രം എന്നെല്ലാം എഴുതി വച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്‍റെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിൽ സജി ചെറിയാൻ പറഞ്ഞത്.

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ്: മഴ കളിമുടക്കി; ഫോളോ-ഓൺ ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് 39 റൺസ് കൂടി

മോസ്കോയിൽ ഇറങ്ങി യുഎസ് സൈനിക വിമാനം; അറിവില്ലെന്ന് റഷ്യ

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ