സർക്കാരിന്‍റെ വൈദ‍്യുതി കരാറുകളിൽ കോടികളുടെ അഴിമതി; ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സിപിഎം

 

file

Kerala

സർക്കാരിന്‍റെ വൈദ‍്യുതി കരാറുകളിൽ കോടികളുടെ അഴിമതി; ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് പ്രസ്താവനയിലൂടെ ആവശ‍്യം ഉന്നയിച്ചത്

Aswin AM

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ ഇന്ത‍്യയിൽ നിന്നും 200 മെഗാവാട്ടും ഹിമാചൽ പ്രദേശിൽ നിന്നും 900 മെഗാവാട്ടും വൈദ‍്യുതി വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ കരാർ ഒപ്പുവച്ചതിൽ അഴിമതി ആരോപണം ഉന്നയിച്ച് സിപിഎം. വിഷയത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വ‍്യക്തമാക്കിയിരിക്കുന്നത്.

വിഇഎച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപയ്ക്കാണ് വൈദ‍്യുതി വാങ്ങിയതെന്നും കാറ്റാടിയിൽ നിന്നുള്ള വൈദ‍്യുതി കുറഞ്ഞ നിരക്കിൽ ലഭ‍്യമാണെന്നും എന്നാൽ ഇരട്ടിയിലധികം വില നൽകിയാണ് വിഇഎച്ച് ഗ്ലോബലിൽ നിന്നും വൈദ‍്യുതി വാങ്ങിയതെന്നും സിപിഎം ആരോപിക്കുന്നു.

എനർജി എക്സ്ചേഞ്ചിലെ നിരക്കിനെക്കാൾ കൂടുതലാണ് ഹിമാചലിൽ നിന്നുള്ള വൈദ‍്യുതിക്കെന്നും ഒക്റ്റോബറിൽ മാത്രം കെഎസ്ഇബി 282 കോടി രൂപയുടെ വൈദ‍്യുതി കരാർ പ്രകാരം വാങ്ങിയതായും യുഡിഎഫ് സർക്കാരിനെ ന‍്യായീകരിക്കുന്ന മാധ‍്യമങ്ങൾ പോലും രണ്ട് കരാറുകളും സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും സിപിഎം പറയുന്നു.