Monson Mavunkal 
Kerala

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു

ആദ്യത്തെ പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ.

Ardra Gopakumar

കൊച്ചി: പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ട് കോടതി. പെരുമ്പാവൂര്‍ പോക്‌സോ കോടതിയുടേതാണ് വിധി. കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സണ്‍. കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. മോൻസൺ മാവുങ്കലിന്റെ മാനേജറാണ് ജോഷി. മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്.

വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നായിരുന്നു മോന്‍സണെതിരെയുള്ള ആരോപണം. പ്രേരണാക്കുറ്റമാണ് രണ്ടാംപ്രതിയായ മോന്‍സണെതിരെ ചുമത്തിയിരുന്നത്. 2019 ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 2 പോക്സോ കേസുകളുമുണ്ട്. ഇതിൽ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ കോടതി വെറുതെ വിട്ടിരിക്കുന്നത്. ആദ്യത്തെ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്.

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

മുംബൈയിൽ 90,000 തെരുവുനായ്ക്കൾ; എട്ട് ഷെൽറ്ററുകൾ മതിയാകില്ലെന്ന് ബിഎംസി

വിവിപാറ്റ് സ്ലിപ്പുകൾ പെരുവഴിയിൽ ഉപേക്ഷിച്ച നിലയിൽ; ബിഹാർ തെരഞ്ഞെടുപ്പ് വിവാദത്തിൽ| Video

വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകിയത് പത്രക്കടലാസിൽ; ‌ ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി

വന്ദേഭാരതിലെ ആർഎസ്എസ് ഗണഗീതം: അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം, റെയിൽവേ മന്ത്രിക്ക് കെസിയുടെ കത്ത്