കോൺഗ്രസിന് തിരിച്ചടി; സർക്കാരിന്‍റെ പത്രപരസ്യത്തിനെതിരായ ഹർജി കോടതി തള്ളി

 

Kerala High Court - file image

Kerala

കോൺഗ്രസിന് തിരിച്ചടി; സർക്കാരിന്‍റെ പത്രപരസ്യത്തിനെതിരായ ഹർജി കോടതി തള്ളി

പിആർഡി രേഖകൾ ഹാജരാക്കാൻ നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി അഗീകരിച്ചില്ല

Namitha Mohanan

കൊച്ചി: സർക്കാരിന്‍റെ വിവാദ പത്രപരസ്യവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ കോൺഗ്രസിന് തിരിച്ചടി. ഹർജിയിൽ‌ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള ഹർജിയാണ് കോടതി തള്ളിയത്.

പിആർഡി രേഖകൾ ഹാജരാക്കാൻ നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി അഗീകരിച്ചില്ല. മാർച്ച് 5 നാണ് പിആർഡി പരസ്യങ്ങൾ‌ പത്രങ്ങളിൽ‌ നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ കേരളത്തിലെ അവസ്ഥയും ഇപ്പോഴത്തെ സ്ഥിതിയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു പരസ്യം. ഇത് കോടതി വിധിക്ക് എതിരാണെന്ന് പറഞ്ഞാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്