ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

 
Kerala

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

പരോള്‍ അനുവദിച്ചാല്‍ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യത്തിന് എതിരാണെന്നും കോടതി എടുത്തു പറഞ്ഞു

Namitha Mohanan

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കാന്‍ പരോള്‍ നിഷേധിച്ച് ഹൈക്കോടതി. ഇത്തരം ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട പ്രതിയോട് ദയ കാണിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു.

പത്ത് ദിവസത്തെ അടിയന്തര പരോള്‍ ആവശ്യപ്പെട്ട് പ്രതിയുടെ സഹോദരി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതിലൂടെ തന്നെ പരമാവധി ഇളവ് നല്‍കിക്കഴിഞ്ഞതായി കോടതി വ്യക്തമാക്കി.

പരോള്‍ അനുവദിച്ചാല്‍ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യത്തിന് എതിരാണെന്നും കോടതി എടുത്തു പറഞ്ഞു. അടിയന്തര പരോളിനായുള്ള പ്രതിയുടെ അപേക്ഷ ബന്ധപ്പെട്ട അധികാരികള്‍ കൃത്യമായി പരിശോധിച്ച ശേഷം തള്ളിയതാണെന്നും, ഉന്നയിച്ച കാരണങ്ങള്‍ പരോള്‍ അനുവദിക്കാന്‍ പര്യാപ്തമല്ലെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

കുറ്റകൃത്യത്തിന്‍റെ ഗൗരവവും അടിയന്തര പരോള്‍ അനുവദിക്കേണ്ട പ്രത്യേക സാഹചര്യങ്ങളുടെ അഭാവവും കണക്കിലെടുത്ത് അധികാരികളുടെ തീരുമാനത്തില്‍ ഇടപെടാനുള്ള കാരണങ്ങള്‍ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും