നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

 

file photo

Kerala

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നു പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

സിപിഎം നേമം ഏരിയാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍റെ സാന്നിധ‍്യത്തിലായിരുന്നു ആരോപണം ഉയർന്നത്

Aswin AM

തിരുവനന്തപുരം: മുൻ വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടതിനു കാരണം പാർട്ടിയിലെ ചിലർ ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയതാണെന്ന് ആരോപണം.

സിപിഎം നേമം ഏരിയാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍റെ സാന്നിധ‍്യത്തിലായിരുന്നു ആരോപണം ഉയർന്നത്. ഇതേ പറ്റി അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വച്ചാൽ കൃത‍്യമായ തെളിവ് നൽ‌കാൻ തയാറാണെന്ന് ചില അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.

പാർട്ടി സംസ്ഥാന അധ‍്യക്ഷൻ എം.വി. ഗോവിന്ദനെതിരേയും വിമർ‌ശനമുണ്ടായി. ഗോവിന്ദൻ ഇരിക്കുന്ന കസേരയുടെ വലിപ്പം അദ്ദേഹത്തിന് അറിയില്ലെന്നും മാധ‍്യമങ്ങളോട് കയർക്കുന്ന പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റിയെന്നും ചില അംഗങ്ങൾ വിമർശിച്ചു.

പ്രധാനമന്ത്രിയുടെ ഫെ‍യ്സ്ബുക്ക് പോസ്റ്റ് നീക്കി; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

39 ലക്ഷം പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട ആറ് പേരടക്കം16 മാവോയിസ്റ്റുകൾ കീഴടങ്ങി

33-ാം വയസിൽ ഇന്ത‍്യൻ ടീമിൽ ഇടം നേടി സാരാംശ് ജെയിൻ; ശ്രീലങ്കയെ നേരിടാൻ ഗില്ലും സംഘവും

ബേബി പൗഡറിലൂടെ ക്യാൻസർ; 52 കോടി രൂപ നൽകി ഒത്തുതീർപ്പാക്കാൻ ജോൺസൺ ആൻഡ് ജോൺസൺ

വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി