ബിനീഷ് കോടിയേരി

 
Kerala

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സിപിഎം; അപേക്ഷ നിരസിച്ചത് നിരവധി തവണ

2020 ൽ ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് അംഗത്വം മരവിപ്പിച്ചത്

Namitha Mohanan

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സിപിഎം. അംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് 4 തവണ അപേക്ഷ സമർപ്പിച്ചെങ്കിലും ഇതെല്ലാം നിരസിക്കുകയായിരുന്നു.

2020 ൽ ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് അംഗത്വം മരവിപ്പിച്ചത്. 2023 ൽ കേസിൽ നിന്ന് പൂർണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാലു തവണ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകനാണ് ബിനീഷ് കോടിയേരി. എന്തുകൊണ്ടാണ് ബിനീഷിന്‍റെ അംഗത്വം പുതുക്കാത്തതെന്ന് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യങ്ങളുയരുന്നുണ്ട്. കേസിൽ നിന്നും കോടതി പൂർണമായും കുറ്റവിമുക്തനാക്കിയിട്ടും പാർട്ടി അത് അംഗീരിക്കാത്തതെന്താണെന്നും പ്രവർത്തകർ ചോദിക്കുന്നു.

വിമൽ ഏലക്ക പരസ്യ വിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ