Kerala

കരുവന്നൂർ നിക്ഷേപ തട്ടിപ്പ്: എം.വി ഗോവിന്ദന്‍റെ അധ്യക്ഷതയിൽ അടിയന്തര യോഗം

ഇഡി അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് യോഗം വിളിപ്പിച്ചിരിക്കുന്നത്

MV Desk

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രശ്നപരിഹാരത്തിനായി യോഗം ഇന്നു ചേരും. എംവി ഗോവിന്ദന്‍റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണനും പങ്കെടുക്കുന്നുണ്ട്. സംഭവത്തിൽ ഇഡി അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് യോഗം.

പണം നഷ്ടപ്പെട്ടവർക്ക് തിരികെ നൽകി ജനരോഷം തണുപ്പിക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കടക്കം പ്രയോഗിക്കാൻ ഒരു വിഷയമായി വിട്ടുനൽകാൻ ആഗ്രഹിക്കുന്നില്ല. സഹകരണമേഖലയിലെ ക്രമക്കേടുകൾക്കെതിരെ പാർട്ടിയിലടക്കം ഉയർന്നുവന്ന എതിർപ്പും സിപിഎം കണക്കാക്കുന്നുണ്ട്.

നിലവിൽ നടക്കുന്ന ഇഡിയുടെ അന്വേഷണം സിപിഎമ്മിലെ ഉയർന്ന നേതാക്കളിലേക്കെത്താനുള്ള സാധ്യതയും പാർട്ടി തള്ളി കളയുന്നില്ല. കേരള ബാങ്കിൽ നിന്നും 50 കോടിയോളം രൂപ തട്ടിപ്പിന് ഇരയായവർക്ക് നൽകുന്ന കാര്യം ആലോചനയിലാണ്. ഇക്കാര്യം എം.കെ കണ്ണനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും സഹകരണമേഖലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ടു

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റും; പ്രോജക്ട് സീറോ പദ്ധതിയുമായി രമേശ് ചെന്നിത്തല

ഹയർ സെക്കൻഡറി പ്രവേശനത്തിന് ജൂൺ മൂന്നുവരെയുള്ള അപേക്ഷിക്കാം; ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ എട്ടിന്‌

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

റിവ്യൂ ബോംബിങ്ങിനെതിരേ നിയമനടപടിക്ക് ഫിലിം ചേംബർ; അശ്വന്ത് കോക്കിനെതിരേ സൈബർ പൊലീസിൽ പരാതി നൽകും