കെ.കെ. രാഗേഷ്

 
Kerala

സിപിഎം കണ്ണൂർ‌ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചത് ചട്ടവിരുദ്ധം; എം.എ. ബേബിക്ക് കത്ത്

കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഒരിക്കൽ‌ പോലും അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പരാതിയിൽ പറ‍യുന്നത്

Aswin AM

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചത് പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ ഒരു വിഭാഗം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് കത്തയച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഒരിക്കൽ‌ പോലും അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.

എന്നാൽ രാഗേഷിനെ നിയമിച്ചത് കമ്മിറ്റി അംഗം എന്ന നിലയ്ക്കാണെന്ന് സംസ്ഥാന നേതൃത്വം വിശദീകരണം നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ രാഗേഷിനെതിരേ ഒരു വിഭാഗം പ്രവർത്തകർ സമൂഹമാധ‍്യമങ്ങളിലടക്കം വിമർശനം നടത്തിയിരുന്നു. രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നായിരുന്നു വിമർശനം ഉയർന്നത്. ഇതിനു പിന്നാലയൊണ് ഇപ്പോൾ ഇത്തരത്തിലൊരു നീക്കമുണ്ടായിരിക്കുന്നത്.

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട

കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത് യുഡിഎഫ്-ബിജെപി ഡീൽ ഉണ്ടായതുകൊണ്ട്; ധനരാജിന്‍റെ പേര് ഇനി ഉച്ചരിക്കരുതെന്ന് കെ.കെ. രാഗേഷ്

പാൽ ലിറ്ററിന് 110 രൂപ; മുംബൈയിൽ സെപ്റ്റംബർ മുതൽ പുതിയ വില

ക്രമക്കേടിനെതിരേ പ്രതിഷേധിച്ചു; നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് ജാമിയ മില്ലിയ സർവകലാശാല