ആർ. നാസർ, ജി. സുധാകരൻ

 
Kerala

''ക്ഷമയ്ക്ക് പരിധിയുണ്ട്, ഇതുപോലുള്ള പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര‍്യം ചെയ്യും''; ജി. സുധാകരനെതിരേ സിപിഎം നേതാവ്

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറാണ് പ്രതിഷേധ പ്രകടനത്തിനിടെ സുധാകരനെതിരേ ഭീഷണി മുഴക്കിയത്

Aswin AM

ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ അടക്കം സിപിഎം പ്രവർത്തകർ നടത്തുന്ന പൊതിച്ചോർ വിതരണത്തിനെതിരേ രംഗത്തെത്തിയ അമ്പലപ്പുഴ എംഎൽ‌എ ജി. സുധാകരനെതിരേ ഭീഷണിയുമായി സിപിഎം നേതാവ്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറാണ് പ്രതിഷേധ പ്രകടനത്തിനിടെ സുധാകരനെതിരേ ഭീഷണി മുഴക്കിയത്.

തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ കൈകാര‍്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നായിരുന്നു നാസറിന്‍റെ പ്രസ്താവന.

ആശുപത്രി കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി അന്നദാനം കൊടുക്കുകയാണെന്നായിരുന്നു ജി. സുധാകരന്‍റെ പരാമർശം. കൊടികളെല്ലാം നീക്കം ചെയ്യണമെന്നും ഒരു പാർട്ടിയെയും അവിടെ കയറ്റരുതെന്നും സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര‍്യമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.

എന്നാൽ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചതോടെ താൻ എതിർത്തത് ആശുപത്രി കോമ്പൗണ്ടിൽ പാചകം ചെയ്യുന്നതിനെയാണെന്നും ഭക്ഷണം നൽകുന്നതിനെയല്ല എതിർത്തതെന്നും പറഞ്ഞ് സുധാകരൻ രംഗത്തെത്തുകയായിരുന്നു.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും