കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ  
Kerala

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ

വടക്കുമ്പാട് നിഖിൽ കൊലക്കേസ് പ്രതി ശ്രീജിത്തിന്‍റെ ഗൃഹപ്രവേശനത്തിലാണ് നേതാക്കൾ പങ്കെടുത്തത്

Aswin AM

കണ്ണൂർ: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിൽ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീജിത്തിന്‍റെ ഗൃഹപ്രവേശനത്തിലാണ് നേതാക്കൾ പങ്കെടുത്തത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ, പി.പി. ദിവ‍്യ തുടങ്ങിയവർ ചടങ്ങിനെത്തി.

കൂടാതെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയും, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

2008ലാണ് നിഖിലിനെ ലോറിയിൽ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അഞ്ച് സിപിഎം പ്രവർത്തകർക്ക് കോടതി ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കേസിൽ ഒന്നാം പ്രതിയായ ശ്രീജിത്ത് പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്.