പൊതിച്ചോർ പരാമർശം: ജി. സുധാകരന്‍റെ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഎം

 
Kerala

പൊതിച്ചോർ പരാമർശം: ജി. സുധാകരന്‍റെ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഎം

സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എച്ച്. സലാം ഉൾപ്പെടെ നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു

Aswin AM

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന്‍റെ ആലപ്പുഴയിലെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഎം. സർക്കാർ ആശുപത്രികളിൽ അടക്കം ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തെ വിമർശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എച്ച്. സലാം ഉൾപ്പെടെ നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഓഫിസിന് മുന്നിലായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിനിടയാക്കി.

ആശുപത്രി കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി അന്നദാനം കൊടുക്കുകയാണെന്നായിരുന്നു ജി. സുധാകരന്‍റെ പരാമർശം. കൊടികളെല്ലാം നീക്കം ചെയ്യണമെന്നും ഒരു പാർട്ടിയെയും അവിടെ കയറ്റരുതെന്നും സംഘടനകൾ അഴിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര‍്യമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചതോടെ താൻ എതിർത്തത് ആശുപത്രി കോമ്പൗണ്ടിൽ പാചകം ചെയ്യുന്നതിനെയാണെന്നും ഭക്ഷണം നൽകുന്നതിനെയല്ല എതിർത്തതെന്നും പറഞ്ഞ് സുധാകരൻ രംഗത്തെത്തിയിരുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"