ലഹരിക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു

 
Kerala

ലഹരിക്കടത്ത് കേസിൽ പെട്ടതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു

2023 ജനുവരിയിലാണ് ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് നിരോധിത പുകയില കടത്തിയത്

Namitha Mohanan

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആലപ്പുഴ പ്രാദേശിക നേതാവ് എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാന്‍റെ സന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം.

2023 ജനുവരിയിലാണ് ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വച്ച് പിടിയിലായതെന്നാണ് വിശദീകരണം. എന്നാൽ പിന്നാലെ ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു.

ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് സിപിഎം പാർട്ടിയിൽ തിരിച്ചെടുത്തത്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു