നേതാക്കൾക്കെതിരേയുള്ള അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാൻ സിപിഎം; ലീഗൽ സെൽ സജ്ജം

 

file photo

Kerala

നേതാക്കൾക്കെതിരേയുള്ള അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാൻ സിപിഎം; ലീഗൽ സെൽ സജ്ജം

പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി

Aswin AM

തിരുവനന്തപുരം: സോഷ‍്യൽ മീഡിയയിലൂടെയും അല്ലാതെയും പാർട്ടിക്കെതിരേയും നേതാക്കൾക്കെതിരേയും നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി സിപിഎം.

ഇതിനായി 300 അംഗ ലീഗൽ സെൽ ആരംഭിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി. കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനാണ് ലീഗൽ സെല്ലിന്‍റെ ചുമതല നൽകിയിരിക്കുന്നത്.

ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലായിരിക്കും സമിതിയുടെ പ്രവർത്തനങ്ങൾ നടക്കുക. ഇതുകൂടാതെ എല്ലാ ജില്ലകളിലുമായി അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്.

ഇതിനു പുറമെ വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത‍്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ലീഗൽ സെൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പി. രാജീവ് പറയുന്നത്.