എം.വി. ഗോവിന്ദൻ, പിണറായി വിജയൻ

 
Kerala

'എം.വി. ഗോവിന്ദന്‍റെ സംസാര രീതി ശരിയല്ല, പിണറായി വിജയന്‍റെ ധാർഷ്ട‍്യം തിരിച്ചടിയായി'; വിമർശനം

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിലാണ് ഇരു നേതാക്കൾക്കുമെതിരേ വിമർശനമുണ്ടായത്

Aswin AM

കോട്ടയം: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരേ രൂക്ഷ വിമർശനം.

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിലാണ് ഇരു നേതാക്കൾക്കുമെതിരേ വിമർശനമുണ്ടായത്. പിണറായി വിജയന്‍റെ ധാർഷ്ട‍്യം വീട്ടിൽ പോയി ചോദിക്ക്, മൈക്ക് വിഷയം എന്നീ പ്രയോഗങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്നായിരുന്നു ഉയർന്ന വിമർശനം.

അതേസമയം, എം.വി. ഗോവിന്ദന്‍റെ സംസാര രീതി ശരിയല്ലെന്നും അദ്ദേഹം ആളുകൾക്ക് മനസിലാകുന്ന രീതിയിൽ സംസാരിക്കുന്നില്ലെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും ചിലർ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പൂർണ പരാജയമാണെന്നും 46ാം വയസിലും എ.എ. റഹീം ഡിവൈഎഫ്ഐയിൽ തുടരുകയാണെന്നും വിമർശനം ഉയർന്നു. പാലായിലാണ് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനം നടക്കുന്നത്.

ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസ്: നടൻ പ്രകാശ് രാജിന് ജാമ‍്യം

കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് അറിയാം, പക്ഷേ പോണം; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവ് അറസ്റ്റിൽ

സുപ്രീം കോടതിയിൽ ഹർജിക്കാരന്‍റെ അസഭ്യവർഷം; 'സാരമില്ല പോട്ടെ' എന്ന് ജഡ്ജി

മുംബൈ-പുനെ പാതയിൽ മണ്ണിടിച്ചിൽ; 30 ട്രെയ്നുകൾ റദ്ദാക്കി