പ്രൊഫസർ എസ്. ബിജോയ് നന്ദൻ

 
Kerala

ആർട്ടിക് പര്യവേക്ഷണ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കുസാറ്റ് പ്രൊഫസർ എസ്. ബിജോയ് നന്ദൻ

2026 ഓഗസ്റ്റ് 4 മുതൽ 13 വരെയാണ് ഈ അന്താരാഷ്ട്ര പര്യവേക്ഷണം നടക്കുന്നത്.

Local Desk

കൊച്ചി: ഏഴാമത് റോസാറ്റം അന്താരാഷ്ട്ര ആർട്ടിക് പര്യവേക്ഷണ (ഐസ് ബ്രേക്കർ ഓഫ് നോളജ്) സംഘത്തിലേക്ക് അന്താരാഷ്ട്ര വിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല‌ (കുസാറ്റ്) മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും സിഎസ്ഐആർ എമിരിറ്റസ് സയന്‍റിസ്റ്റുമായ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദൻ. 2026 ഓഗസ്റ്റ് 4 മുതൽ 13 വരെയാണ് ഈ അന്താരാഷ്ട്ര പര്യവേക്ഷണം നടക്കുന്നത്. റഷ്യയിലെ മുർമാൻസ്കിൽ നിന്ന് പുറപ്പെടുന്ന സംഘം, ‘50 ലെറ്റ് പോബെഡി’എന്ന ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഐസ് ബ്രേക്കർ കപ്പലിൽ ഉത്തരധ്രുവത്തിലേക്ക് (നോർത്ത് പോൾ) യാത്ര തിരിക്കും.

ഈ പര്യവേക്ഷണത്തിനിടയിൽ, പ്രമുഖ ശാസ്ത്രജ്ഞർ, ആർട്ടിക് ഗവേഷകർ, ആണവോർജ മേഖലയിലെ വിദഗ്ധർ, ശാസ്ത്ര ആശയവിനിമയക്കാർ എന്നിവരടങ്ങുന്ന അന്താരാഷ്ട്ര സംഘത്തോടൊപ്പം ചേർന്ന് റഷ്യയിൽ നിന്നും മറ്റ് 22 രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച സ്കൂൾ വിദ്യാർഥികൾക്ക് ഡോ. ബിജോയ് നന്ദൻ മാർഗനിർദ്ദേശം നൽകും. തീവ്രമായ ശാസ്ത്ര-വിദ്യാഭ്യാസ പരിപാഠികളോടെയാണ് ഈ മെന്‍റർഷിപ്പ് നടപ്പിലാക്കുന്നത്.

ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാൻ പ്രഗത്ഭരായ യുവവിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിനായി 2019-ൽ റഷ്യൻ സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷൻ (റോസാറ്റം) ആരംഭിച്ച ഒരു മുന്നിര അന്താരാഷ്ട്ര പദ്ധതിയാണ് ‘ഐസ് ബ്രേക്കർ ഓഫ് നോളജ്’.

Get updates on WhatsApp

പര്യവേക്ഷണത്തിന്‍റെ വിദ്യാഭ്യാസ പരിപാഠിയുടെ ഭാഗമായി ഡോ. ബിജോയ് നന്ദൻ മറൈൻ-പോളാർ സയൻസ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സുസ്ഥിരത, സമുദ്ര സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ നടത്തുകയും ഇന്‍ററാക്ടീവ് വർക്ക്‌ഷോപ്പുകളിലും ചർച്ചകളിലും നേതൃത്വം നൽകുകയും ചെയ്യും. കൂടാതെ പഠനത്തിന്‍റെയും ശാസ്ത്രീയ ഇടപെടലുകളുടെയും അടുത്ത തലമുറയിലെ വിദ്യാർഥികൾക്കിടയിൽ നിർണായക ചിന്താശക്തിയും ആഗോള സഹകരണബോധവും പരിസ്ഥിതി ബോധവും വളർത്താൻ അദ്ദേഹം ഈ യാത്രയിലൂടെ ശ്രമിക്കും.

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

അറ്റകുറ്റപ്പണി; വിവിധ ട്രെയ്‌നുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം

അങ്കമാലിയിൽ വൻ ലഹരി വേട്ട; ആലപ്പുഴ സ്വദേശികൾ പിടിയിൽ

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്