milma milk 
Kerala

ഓ​ണ​ക്കാ​ലത്ത് ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് പാലിന് അധികവില നൽകും

സ​ബ്സി​ഡി നി​ര​ക്കി​ല്‍ കൗ​മാ​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒരുങ്ങുന്നു.

MV Desk

തി​രു​വ​ന​ന്ത​പു​രം: മി​ല്‍മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ന്‍ ഈ ​ഓ​ണ​ക്കാ​ല​ത്ത് ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് 2.50 രൂ​പ വീ​തം അ​ധി​ക​വി​ല ന​ല്‍കു​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എ​ന്‍. ഭാ​സു​രാം​ഗ​ന്‍. ഇ​തി​ല്‍ 2 രൂ​പ ക​ര്‍ഷ​ക​ര്‍ക്കും 50 പൈ​സ ക്ഷീ​ര​സം​ഘ​ത്തി​നു​മാ​ണു ല​ഭി​ക്കു​ക. 2023 ജൂ​ണി​ല്‍ സം​ഘ​ങ്ങ​ള്‍ യൂ​ണി​യ​നു ന​ല്‍കി​യ പാ​ലി​ന്‍റെ അ​ള​വി​ന് ആ​നു​പാ​തി​ക​മാ​യി ആ​യി​രി​ക്കും ഇ​ന്‍സെ​ന്‍റീ​വ്.

ലാ​ഭ​ത്തി​ന്‍റെ പ്ര​യോ​ജ​നം പൂ​ര്‍ണ​മാ​യും പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ള്‍ക്കും ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്കും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു യൂ​ണി​യ​ന്‍ ഈ ​വ​ര്‍ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. കാ​ലി​ത്തൊ​ഴു​ത്ത് ന​വീ​ക​ര​ണ​ത്തി​ന് 15,000 രൂ​പ വ​രെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ല്‍ കൗ​മാ​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി വ​രു​ന്നു. 20 കൃ​ത്രി​മ ബീ​ജാ​ദാ​ന കേ​ന്ദ്ര​ങ്ങ​ള്‍ ഈ ​വ​ര്‍ഷം ആ​രം​ഭി​ക്കും. ഈ ​ഓ​ണ​ക്കാ​ല​ത്ത് റെ​ക്കോ​ഡ് വി​ല്‍പ്പ​ന​യാ​ണു യൂ​ണി​യ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?" എഥനോൾ വിരോധികൾക്കെതിരേ ബിജെപി എംപി | Video

അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പ്രഖ്യാപനം നടത്തി സുവേന്ദു അധികാരി

ഉമർ ഖാലിദിന്‍റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടക്കുമെന്ന് ആവർത്തിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ

സുക്കരി സ്വർണഖനിയിൽ അപകടം; തൊഴിലാളി മരിച്ചു, 5 പേർക്ക് പരുക്ക്

ഝാർഖണ്ഡ് നിയമസഭയിലേക്ക് ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ മാർച്ച്; ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്