ദന ചുഴലിക്കാറ്റ്; ഞായറാഴ്ച വരെ കേരളത്തിൽ മഴ, ഓറഞ്ച് അലർട്ട് Representative Image
Kerala

ദന ചുഴലിക്കാറ്റ്; ഞായറാഴ്ച വരെ കേരളത്തിൽ മഴ, ഓറഞ്ച് അലർട്ട്

വെള്ളിയാഴ്ച വയനാട്, കണ്ണൂര്‍, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്

Namitha Mohanan

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി ഞായറാഴ്ച വരെ സംസ്ഥാനത്തെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച വയനാട്, കണ്ണൂര്‍, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെലോ അലർട്ടാണ്.

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു