നെടുമങ്ങാട് 19 കാരിയുടെ മരണം; പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിൽ  
Kerala

നെടുമങ്ങാട് 19 കാരിയുടെ മരണം; പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിൽ

വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വിവരമുണ്ട്

Namitha Mohanan

തിരുവനന്തപുരം: നെടുമങ്ങാട് ഐടിഐ വിദ്യാർഥിനിയായ 19 കാരിയുടെ മരണത്തിൽ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിൽ. നെടുമങ്ങാട് വഞ്ചുവം സ്വദേശി നമിതയാണ് കഴിഞ്ഞ ദിവസം വീട്ടിൽ ആത്മഹത്യ ചെയ്തത്. പ്രതിശ്രുത വരൻ സന്ദീപിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

നമിത മരിക്കുന്ന ദിവസം സന്ദീപ് വീട്ടിലെത്തുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വിവരമുണ്ട്. വഴക്കിട്ട് പോയ സന്ദീപ് ഫോൺ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു