ചാവക്കാട്ട് 4 ദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവ്
file image
തൃശൂർ: തൃശൂർ ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനാണ് കോടതി ഉത്തരവ്. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് അനുമതി നൽകിയത്.
2021 ജനുവരി 10 നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം - മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെടുന്നത്. പിന്നാലെ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മുഹ്സിന മരണപ്പെട്ടിരുന്നു. ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്സിന മരണപ്പെട്ടതെന്ന പരാതി കുടുംബം ഉയർത്തിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് കുഞ്ഞിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ചാവക്കാട് സബ് ഇൻസ്പെക്ടർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഇതിന് കോടതി അനുമതി നൽകുകയായിരുന്നു.