ഷിംജിത

 
Kerala

ദീപക്കിന്‍റെ ആത്മഹത‍്യ: ഷിംജിതയുടെ ജാമ‍്യഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി

Aswin AM

കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിതയുടെ ജാമ‍്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 9 (തിങ്കളാഴ്ച) ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ‍്യഹർജി പരിഗണിക്കുന്നത് മാറ്റിയത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷിംജിതയെ പൊലീസ് ചോദ‍്യം ചെയ്തിരുന്നു. ആത്മഹത‍്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരേ പൊലീസ് കേസെടുത്തത്.

ഷിംജിതയ്ക്കെതിരേ ദീപക്കിന്‍റെ കുടുംബം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷിംജിതയ്ക്കെതിരേ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നതായി ദീപക്കിന്‍റെ കുടുംബം വ‍്യക്തമാക്കിയിരുന്നു.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

അമൃത്‌സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു