പാലക്കാട്: ധോണിയിൽ വനം വകുപ്പ് പിടികൂടി സംരക്ഷിച്ചു വരുന്ന പിടി സെവന്‍ ആനയെ കൂടിനു പുറത്തിറക്കി. പിടികൂടി ഏഴര മാസങ്ങൾക്കു ശേഷമാണ് കൂടിന് പുറത്തിറക്കുന്നത്. ആനയുടെ ഇടതു കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇതിന്‍റെ ചികിത്സയ്ക്കായാണ് ഇപ്പോൾ ആനയെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്.
നേരത്തെ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ സമിതിയാണ് ആനയുടെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടെന്ന കാര്യം റിപ്പോർട്ട് ചെയ്തത്. കണ്ണിൽ നൽകിയിരുന്ന തുള്ളി മരുന്നുകളോടൊപ്പം ഭക്ഷണ മാർഗവും മരുന്ന് നൽകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.