വി. ശിവൻകുട്ടി

 
Kerala

ശിവൻകുട്ടിയെ തോൽപ്പിക്കണം, നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്: സസ്പെൻഷൻ

ശിവൻകുട്ടിയെ തോൽപ്പിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി

Manju Soman

തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയ്ക്കെതിരേ പ്രവർത്തിച്ച സിപിഐ നേതാവിനെതിരേ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വി.എസ്. സുലോചനനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശിവൻകുട്ടിയെ തോൽപ്പിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

ശിവൻകുട്ടിയുമായി താൻ ഉടക്കാണെന്നും അതിനാൽ ബിജെപിക്ക് വോട്ട് ചെയ്യണം എന്നും സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. അമ്പലത്തറ വാർഡിലെ മുൻ കൗൺസിലറാണ് സുലോചനൻ. ശിവൻകുട്ടി എനിക്കെതിരേ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും താൻ തോൽക്കാൻ കാരണം ശിവൻകുട്ടിയാണെന്നും സുലോചനൻ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ താനും ശിവൻകുട്ടിയും തമ്മിൽ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ സഹായിക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്നും സുലോചനൻ ഫോണിലൂടെ പറയുന്നുണ്ട്. പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങളുണ്ടായേക്കും. ഡീൽ വിവാദമടക്കം കത്തി നിന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശബ്ദരേഖ പുറത്തുവരുന്നത്.

'മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്': സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി

ഡൽഹിയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി, സ്പൈസ് ജെറ്റിന്‍റെ ചിറക് ഒടിഞ്ഞ് ആകാശ എയറിൽ കയറി

എസ്എസ്എൽസി, പ്ലസ് 2 പരീക്ഷാ ഫലം വൈകും

രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 500ലധികം സ്ത്രീകളുമായി ബന്ധം; തട്ടിയെടുത്തത് 2 കോടിയിലധികം, 35 കാരൻ പിടിയിൽ

ലഷ്കർ സഹ സ്ഥാപകൻ അമീർ ഹംസയ്ക്കു നേരെ നിറയൊഴിച്ച് അജ്ഞാതർ; ഗുരുതരാവസ്ഥയിൽ