കാറിൽ കൊണ്ടുവന്നിറക്കി, പിന്നാലെ ഓടിയ നായയെ അതേ വണ്ടി കയറ്റി കൊന്നു

 
Kerala

കാറിൽ കൊണ്ടുവന്നിറക്കി, പിന്നാലെ ഓടിയ നായയെ അതേ വണ്ടി കയറ്റി കൊന്നു

കാറിന്‍റെ ടയർ പലതവണ നായയുടെ ശരീരത്തിൽ കയറിയിറങ്ങി

Manju Soman

തിരുവനന്തപുരം: കാറിൽ കൊണ്ടുവന്ന് റോഡിൽ ഇറക്കിവിട്ട നായയെ അതേ കാറിടിച്ചു കൊന്നു. ആറ്റിങ്ങൽ കൊട്ടുമ്പുറത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. കാറിലെത്തിയവർ ഡോർ തുറന്ന് നായയെ ഇറക്കിവിട്ടു. കാറിലുള്ളവർ തിരികെ പോകുമ്പോൾ നായ പിന്നാലെ ഓടിയതോടെ വണ്ടി പിന്നോട്ട് എടുത്ത് നായയെ കൊല്ലുകയായിരുന്നു.

സംഭവം കണ്ട ബൈക്ക് യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിന്‍റെ ടയർ പലതവണ നായയുടെ ശരീരത്തിൽ കയറിയിറങ്ങിയെന്നും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

11 ലക്ഷം കവർന്നു; അഭിഭാഷകൻ അടക്കം നാല് പേർ അറസ്റ്റിൽ

വാടക ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും: മന്ത്രി എ.പി. അനിൽകുമാർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ