മദ്യപിച്ച് വാഹനമോടിച്ച് 'തൂഫാൻ സംഘം'; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

 
Kerala

മദ്യപിച്ച് വാഹനമോടിച്ച് 'തൂഫാൻ സംഘം'; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

അപകടകരമാം വിധം വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി പൊലീസ് സംഘത്തെ പിൻതുടർന്ന് തടയുകയായിരുന്നു

Namitha Mohanan

പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ച അപകടം സൃഷ്ടിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

അപകടകരമാം വിധം വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘത്തെ പിൻതുടർന്ന് തടയുകയായിരുന്നു. പത്തനംതിട്ട ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിയിലായത്.

മൈലപ്രഭാഗത്ത് ചൊവ്വാഴ്ചയായിരുന്നു സംഭവം. പൊലീസ് ജീപ്പ് പലയിടത്തുംവച്ച് മറ്റ് വാഹനങ്ങളെ ഇടിയ്ക്കാൻ ചെന്നിരുന്നു. ഇതിനിടെയാണ് വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയിലും തട്ടി. ഇതോടെ സംഘത്തെ പിൻതുടർന്ന യുവതി ഓട്ടോ പൊലീസ് ജീപ്പിന് വട്ടം വച്ച് തടയുകയും ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു.

നാട്ടുകാരും കൂടി ചേർന്നതോടെ ഒരാൾ ജീപ്പിൽ നിന്ന് ബാഗുമായി ഇറങ്ങിയോടി. ഈ പൊലീസുകാരനെ നാട്ടുകാർ തടഞ്ഞു നിർത്തി. പിന്നീട് പത്തനംതിട്ട പോലീസെത്തി മൂന്നുപേരേയും കൂട്ടിക്കൊണ്ടുപോയി. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് ദാരുണാന്ത്യം