vd satheesan 
Kerala

യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ പരാതി നൽകി ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്

Namitha Mohanan

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ പരാതി നൽകി ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന സതീശന്‍റെ പ്രസംഗത്തിനെതിരേയാണ് പരാതി.

പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസുദനനെതിരേ പരാതി ഉയർന്നതിനു പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ നീക്കം. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

നവംബർ 20 ന് കണ്ണൂരിലെ പൊതുപരിപാടിയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് യൂത്ത് കോൺഗ്രസിനെതിരേ ഉണ്ടായ മർദനങ്ങൾ ചൂണ്ടിക്കാട്ടി ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.