പ്രതികൾ റീൽസ് ചിത്രീകരിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ

 
Kerala

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു

കേസിന്‍റെ ഭാഗമായി തിരുവനന്തപുരം മ‍്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്

Aswin AM

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയുടെ വസതിയിൽ പരിശോധനക്കെത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷന് മുന്നിൽ റീൽസ് ചിത്രീകരണം നടത്തി.

കേസിന്‍റെ ഭാഗമായി തിരുവനന്തപുരം മ‍്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

ഓണാഘോഷത്തിന്‍റെ ഭാഗമായ പ്രതികൾ ഊഞ്ഞാലാടി റീൽസ് ചിത്രീകരിക്കുകയായിരുന്നു. സിപിഎം നേതാവ് ഐ.പി. ബിനു അടക്കമുള്ളവരാണ് പൊലീസ് ഓണാഘോഷ സമയത്ത് ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്.

സംഭവത്തിൽ സ്പെഷ‍്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒരേ നിറത്തിലുള്ള ഷർട്ട് ധരിച്ചത് യാദൃശ്ചികമായിട്ടാണെന്നാണ് ഐ.പി. ബിനു പറയുന്നത്. പ്രതികൾ റീൽസ് ചിത്രീകരിച്ചത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പ്രതികളുടെ വിശദീകരണം. ഇഡിയെ ആക്രമിച്ച കേസിൽ ഇവർക്ക് ഹൈക്കോടതി അടുത്തിടെ ജാമ‍്യം അനുവദിച്ചിരുന്നു.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം