ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

 
Kerala

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

റിയാസിന്‍റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഇതിൽ പങ്കാളികളായെന്നും ഹവാല ഇടപാടിനായി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇഡി വ്യക്തമാക്കുന്നു

Namitha Mohanan

തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ വീണ വിജയനിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്‍റെ തെളിവുകളുണ്ടെന്ന് ഇഡി. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും സംസ്ഥാന പൊലീസ് മേധാവിക്കയച്ച കത്തിനൊന്നും ഇഡി ചേർത്തിട്ടുണ്ട്. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇ‍ഡി പറയുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടക വീട്ടിൽ ഇഡി നടത്തിയ റെയ്ഡിലാണ് ഈ രേഖകൾ പിടിച്ചെടുത്തത്.

റിയാസിന്‍റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഇതിൽ പങ്കാളികളായെന്നും ഹവാല ഇടപാടിനായി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇഡി വ്യക്തമാക്കുന്നു. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സ്ആപ് ഗ്രൂപ്പിലുണ്ട്.

ഗ്രൂപ്പിലെ ഒരു നമ്പർ സേവ് ചെയ്തത് മിനിസ്റ്റർ റിയാസ് എന്ന പേരിലാണ്. ഹവാല ഇടപാടുകാരൻ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ ഉണ്ട്. വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാനാണ്. വീണയ്ക്ക് ദുബൈയിൽ വസ്ത്രവ്യാപാരം നടത്തുന്നതിന് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കാൻ ആയിരുന്നു ലക്ഷ്യം, എന്നിവയും കത്തിൽ പരാമർ‌ശിക്കുന്നു.

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി; നാഷണൽ ലോ സ്കൂളിലെ പ്രദർശനം റദ്ദാക്കണമെന്ന് എബിവിപി

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്‍റെ ടയർ പെട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു; യാത്രക്കാരിയുടെ കാലൊടിഞ്ഞു

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ